ചെറിയവെളിനല്ലൂര്‍: പൂവണത്തും മൂട് ജംഗ്ഷനില്‍ യാത്രക്കാര്‍ക്ക് ആശ്രയമായിരുന്ന വെയിറ്റിംഗ് ഷെഡ് കഴിഞ്ഞ രാത്രിയില്‍ സാമൂഹ്യ വിരുദ്ധര്‍ തകര്‍ത്തതായി പരാതി.
സ്ത്രീകളും വിദ്യാര്‍ഥികളും ഉള്‍പ്പെടെ നിരവധി യാത്രക്കാര്‍ ആശ്രയിച്ചിരുന്ന വെയിറ്റിംഗ് ഷെഡാണ് തകര്‍ത്തത്. വെയിറ്റിംഗ് ഷെഡ് സ്ഥിതി ചെയ്തിരുന്ന പുറമ്പോക്ക് സ്ഥലം കൈയേറി കെട്ടിടം പണിയാന്‍ ലക്ഷ്യമിടുന്ന ചില നിക്ഷിപ്ത താത്പര്യക്കാരാണ് വെയിറ്റിംഗ് ഷെഡ് തകര്‍ക്കലിന് പിന്നിലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. തകര്‍ക്കല്‍ ഭീഷണി ചിലരുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നതുകൊണ്ടു ചെറിയവെളിനല്ലൂര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ‘ആദിത്യ പരിസ്ഥിതി സംരക്ഷണ കൂട്ടായ്മ'എന്ന പരിസ്ഥിതി സംഘടന കൊട്ടാരക്കര കോടതിയെ സമീപിച്ചു വെയിറ്റിംഗ് ഷെഡ് നശിപ്പിക്കുന്നതിനെതിരെ നിരോധന ഉത്തരവ് നേടിയിരുന്നതാണ്.
ഇതിനെതിരെ ശക്തമായ നിയമ നടപടികള്ഉണ്ടാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.